Enter your Email Address to subscribe to our newsletters

Thiruvananthapuram, 4 ഡിസംബര്‍ (H.S.)
സമഗ്ര ശിക്ഷ കേരളം - കേന്ദ്ര ഫണ്ട്
ഇന്നലെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലൂടെ രണ്ട് കാര്യങ്ങൾ വളരെ വ്യക്തമായിരി ക്കുകയാണ്.
ഒന്ന്, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ കടുത്ത രാഷ്ട്രീയ വിവേചനം.
രണ്ട്, പി.എം.ശ്രീ പദ്ധതിയുടെ കാര്യത്തിൽ കോൺഗ്രസ് പുലർത്തുന്ന ലജ്ജാകരമായ ഇരട്ടത്താപ്പ്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പി.എം.ശ്രീ നടപ്പിലാക്കി കോടികൾ വാങ്ങിയെടുത്തുവെന്ന് കേന്ദ്ര മന്ത്രിയുടെ മറുപടിയിലുള്ള കണക്കുകൾ
വ്യക്ത മാക്കുന്നു.
പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഉണ്ടായ പ്രതിപക്ഷ യോജിപ്പ് ദുർബലമാകാൻ പ്രധാന കാരണം കോൺഗ്രസ് സർക്കാരുകൾ പദ്ധതി അംഗീകരിച്ചതാണ്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി
കെ.സി വേണുഗോപാൽ കാർമികത്വം വഹിച്ചാണ് കോൺഗ്രസ് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ,
പി.എം.ശ്രീ നടപ്പാക്കി കേന്ദ്രത്തിൽ നിന്ന് കോടികൾ കൈപ്പറ്റിയത്.
കർണാടക: രണ്ടായിരത്തി ഇരുപത്തി നാല് - ഇരുപത്തിയഞ്ചിൽ തൊള്ളായിരത്തി
മുപ്പത്തിയാറ് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപ അംഗീകരിച്ചതിൽ എണ്ണൂറ്റി
അറുപത്തിയെട്ട് കോടി മുപ്പത് ലക്ഷം രൂപയും ഇതിനകം കൈപ്പറ്റി.
രണ്ടായിരത്തി ഇരുപത്തിയഞ്ച് -
ഇരുപത്തിയാറിൽ ആയിരത്തി ഒരുന്നൂറ്റി മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ
അനുവദിച്ചപ്പോൾ അഞ്ഞൂറ്റി പതിനേഴ് കോടി എഴുപത് ലക്ഷം രൂപ ഇതിനോടകം
കൈപ്പറ്റിയിട്ടുണ്ട്.
തെലങ്കാന: രണ്ടായിരത്തി ഇരുപത്തി നാല് - ഇരുപത്തിയഞ്ചിൽ ആയിരത്തി ഒരുന്നൂറ്റി അറുപത്തി രണ്ട് കോടി എഴുപത്തി രണ്ട് ലക്ഷം രൂപ അംഗീകരിച്ചതിൽ
തൊള്ളായിരത്തി എൺപത്തിയെട്ട് കോടി എഴുപത്തിയൊമ്പത് ലക്ഷം രൂപ വാങ്ങി.
രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറിൽ ആയിരത്തി എൺപത്തിയെട്ട് കോടി ഇരുപത്തിയേഴ് ലക്ഷം രൂപ അനുവദിച്ചതിൽ ഇരുന്നൂറ്റി അറുപത്തിയൊമ്പത് കോടി അഞ്ച് ലക്ഷം രൂപ ഇതിനകം കൈപ്പറ്റിയിട്ടുണ്ട്.
ഹിമാചൽ പ്രദേശ്: രണ്ടായിരത്തി
ഇരുപത്തി നാല് - ഇരുപത്തിയഞ്ചിൽ
എഴുന്നൂറ്റി അറുപത്തി നാല് കോടി
തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപ അംഗീകരിച്ചതിൽ അഞ്ഞൂറ്റി ഇരുപത്തിയാറ് കോടി ഇരുപത് ലക്ഷം രൂപ കൈപ്പറ്റി.
രണ്ടായിരത്തി ഇരുപത്തിയഞ്ച് -
ഇരുപത്തിയാറിൽ എഴുന്നൂറ്റി പത്ത് കോടി എഴുപത്തി നാല് ലക്ഷം രൂപ അനുവദിച്ചതിൽ നൂറ്റി എഴുപത്തിയേഴ് കോടി അറുപത്തിയെട്ട് ലക്ഷം രൂപ കൈപ്പറ്റി.
രാജസ്ഥാൻ: രണ്ടായിരത്തി ഇരുപത്തി മൂന്ന് - ഇരുപത്തി നാലിൽ (കോൺഗ്രസ് ഭരണകാലയളവിൽ) മൂവായിരത്തി ഇരുന്നൂറ്റി രണ്ട് കോടി എൺപത്തിയൊമ്പത് ലക്ഷം രൂപയാണ് നേടിയെടുത്തത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രവുമായി ധാരണയുണ്ടാക്കി പണം വാങ്ങുമ്പോൾ, കേരളത്തിലെ കോൺഗ്രസ് എം.പിമാർ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് തടയുന്നതിനായി പാര വെക്കുകയാണ്.
സമഗ്ര ശിക്ഷാ പദ്ധതിയിൽ കേരളത്തിന് അർഹമായ ആയിരത്തി ഒരുന്നൂറ്റി അറുപത് കോടി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് കേന്ദ്രം അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നത്.
കേരളം :- കേന്ദ്രമന്ത്രി സഭയിൽ വെച്ച കണക്കുകൾ പ്രകാരം:
രണ്ടായിരത്തി ഇരുപത്തി രണ്ട് - ഇരുപത്തി മൂന്നിൽ മുന്നൂറ്റി നാൽപത്തിയെട്ട് കോടി നാൽപത്തിയേഴ് ലക്ഷം രൂപ അംഗീകരിച്ചതിൽ നൂറ്റി എഴുപത്തിയെട്ട് കോടി പതിനാറ് ലക്ഷം രൂപ മാത്രമാണ് ലഭ്യമായത്.
രണ്ടായിരത്തി ഇരുപത്തി മൂന്ന് - ഇരുപത്തി നാലിൽ മുന്നൂറ്റി നാൽപത്തി മൂന്ന് കോടി മുപ്പത്തി നാല് ലക്ഷം രൂപ അംഗീകരിച്ചതിൽ നൂറ്റി നാൽപത്തിയൊന്ന് കോടി
അറുപത്തിയാറ് ലക്ഷം രൂപ മാത്രമാണ്
ലഭിച്ചത്.
രണ്ടായിരത്തി ഇരുപത്തി നാല് -
ഇരുപത്തിയഞ്ചിൽ നാന്നൂറ്റി ഇരുപത്തിയെട്ട് കോടി എൺപത്തിയൊമ്പത് ലക്ഷം രൂപ അംഗീകരിച്ചു,
അതിൽ നാളിതുവരെ ഒരു രൂപ പോലും നൽകിയിട്ടില്ല.
രണ്ടായിരത്തി ഇരുപത്തിയഞ്ച് -
ഇരുപത്തിയാറിൽ നാന്നൂറ്റി അമ്പത്തി രണ്ട് കോടി അഞ്ച് ലക്ഷം രൂപ അംഗീകരിച്ചതിൽ നാമമാത്രമായി തൊണ്ണൂറ്റി രണ്ട് കോടി നാൽപത്തിയൊന്ന് ലക്ഷം മാത്രമാണ് നൽകിയത്.
സംസ്ഥാനത്തിന് ഫണ്ട് ലഭിക്കുന്നതിനായി ജോൺ ബ്രിട്ടാസ് എം.പി താനുമായി സംസാരിച്ചിരുന്നു എന്ന് കേന്ദ്രമന്ത്രി,
സഭയിൽ പറഞ്ഞതിനെ ചിലർ വിവാദമാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ എം.പിമാർ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നത് മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ കോൺഫറൻസിലെ തീരുമാനമാണ്.
ആ തീരുമാനം നടപ്പിലാക്കാൻ ആർജ്ജവം ജോൺ ബ്രിട്ടാസ് കാണിച്ചു.
അതിനെ അഭിനന്ദിക്കുന്നു.
സമഗ്ര ശിക്ഷാ ഫണ്ട് കേരളത്തിന് ലഭിക്കുന്നതിനായി ഞാനും
ജോൺ ബ്രിട്ടാസും അടക്കമുള്ളവർ
കേന്ദ്രമന്ത്രിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്.
അത് നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട പണം നേടിയെടുക്കാനാണ്.
നാടിന്റെ ആവശ്യത്തിന് വേണ്ടി ഇടപെടൽ നടത്തുമ്പോൾ അതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
ആർ.എസ്.എസിനെതിരായ പോരാട്ടത്തിൽ എനിക്കോ ജോൺ ബ്രിട്ടാസിനോ കോൺഗ്രസിന്റെയോ ലീഗിന്റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ബി.ജെ.പിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ സ്വന്തം രാജ്യസഭാ സീറ്റ് രാജിവെച്ച് ഒഴിഞ്ഞുകൊടുത്ത നേതാവാണ് കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പാർലമെന്റിൽ നിർണായക വോട്ടെടുപ്പ് നടക്കുമ്പോൾ കല്യാണത്തിന് പോയും മറ്റും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ലീഗ് എം.പിമാരും ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട. കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന
കുട്ടികൾക്കും ലഭിക്കേണ്ട ഉച്ചക്കഞ്ഞിയും പാഠപുസ്തകങ്ങളും നിഷേധിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ മിണ്ടാൻ തയ്യാറാകാത്ത യു.ഡി.എഫ് എം.പിമാർ, നാടിനു വേണ്ടി സംസാരിക്കുന്നവരെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.
രണ്ട് മലയാളി കേന്ദ്ര മന്ത്രിമാർ നമുക്കുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ചുക്കിനും ചുണ്ണാമ്പിനും
കൊള്ളാത്തവരാണവർ.
വലിയ വായിൽ സംസാരിച്ചും
സാധാരണക്കാരോട് ധാർഷ്ഠ്യം കാണിച്ചും കലുങ്ക് യുദ്ധം നടത്തിയുമൊക്കെയാണ്
അവർ നേരം കളയുന്നത്.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു ചെറുവിരൽ അനക്കാൻ
ഈ രണ്ടും പേരും തയ്യാറല്ല.
ഇവരെയും മലയാളികൾ തിരിച്ചറിഞ്ഞു
കഴിഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR