Enter your Email Address to subscribe to our newsletters

Kerala, 4 ഡിസംബര്‍ (H.S.)
പാലക്കാട്: രാഹുലിനെതിരെ രണ്ടാമത്തെ പരാതിക്കാരി മൊഴി നൽകും. SITക്ക് മറുപടി ലഭിച്ചു. മൊഴി നൽകാൻ തയ്യാറെന്നു മെയിലിൽ മറുപടി നൽകി. അതിജീവിത പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസ് അയച്ചത്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കുമെന്നും SIT അറിയിച്ചു.
അതിനിടെ രാഹുലിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അയല്‍സംസ്ഥാനത്തുള്ള യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ സുഹൃത്ത് വഴി യുവതിയില്‍ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ യുവതിയുടെ വിശദാംശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ സംഭവത്തിന്റെ ഗുരുതര സ്വഭാവവും കേസെടുക്കുന്നതില്‍ നിര്‍ണായകമായി.
---------------
Hindusthan Samachar / Roshith K