Enter your Email Address to subscribe to our newsletters

Kerala, 4 ഡിസംബര്‍ (H.S.)
നിർബന്ധിത ഗർഭഛിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം പ്രിന്സിപ്പൽസ് സെഷൻസ് കോടതിയാണ് റുഹുൾ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് അടിസ്ഥാനമുണ്ട്, പ്രോസിക്യൂഷൻ നിർത്തിയിരിക്കുന്ന പുതിയ എഫ് ഐ ആറിന് അടിസ്ഥാനമുണ്ട് എന്ന കാരണമാണ് കോടതി വ്യക്തമാക്കിയത്. ഇനി ആവശ്യമെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയെ സമീപിക്കാം. വളരെ ഡീറ്റൈൽ ആയി രണ്ടു മണിക്കൂറോളം കേട്ട കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
പ്രോസിക്യൂഷൻ വാദങ്ങൾ
അന്വേഷണവുമായി സഹകരിക്കുന്നില്ല
പീഡനം ഭ്രൂണഹത്യ എന്നിവക്ക് പ്രാഥമിക തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട് നിർബന്ധിത ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചതിന് തെളിവുകൾ
അന്വേഷണവുമായി നിസ്സഹകരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ രീതി
സംസ്ഥാനത്തിന് പുറത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയി, അതിന് സഹായിച്ച വ്യക്തികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
ഇതിനു എല്ലാം പുറമെ, ഒരു ഹാബിച്വൽ ഒഫെൻഡർ ആണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന വാദം ആണ് പ്രോസിക്യൂഷൻ നിരത്തിയത്. ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ മുൻകൂർ ജാമ്യം അനുവദിക്കും എന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ചോദിച്ചത്. ഈ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് മുൻകൂർ ജാമ്യം നിരസിച്ചത്.
ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.
രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് വാദം നടന്നപ്പോള്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സം കേസിനെ എതിര്‍ത്തും പ്രതിഭാഗം വാദിച്ചു. മുൻകൂര്‍ ജാമ്യാപേക്ഷ തടയാൻ മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണെന്നാണ് രാഹുലിന്‍റെ വാദം. ഇതിനിടെ, ഇന്ന് 25 മിനുട്ട് നീണ്ടുനിന്ന വാദത്തിനിടെ രാഹുലിനെതിരെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷൻ ഹാജരാക്കി. ഇരുവരും തമ്മിലുള്ള ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു
---------------
Hindusthan Samachar / Roshith K