Enter your Email Address to subscribe to our newsletters

Palakkad , 4 ഡിസംബര്‍ (H.S.)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ നന്നായി അറിയാമായിരുന്നിട്ടും ഷാഫി പറമ്പിൽ പാലക്കാട്ടുകാരെ വഞ്ചിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ശിവൻ ഇക്കാര്യം വ്യക്തമാക്കിയത്. എംഎ ഷഹനാസിന്റെ പരാതി ആദ്യം അറിഞ്ഞത് ഷാഫി പറമ്പിലാണ് . എന്നാൽ വെറും സാഡ് സ്മൈലി ഇട്ട് കൊടുക്കുകയാണ് ഷാഫി ചെയ്തതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് കോൺഗ്രസ് ആണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസ് സഹായമില്ലാതെ രാഹുലിന് എങ്ങനെ ഇത്രയും ദിവസം ഒളിവിൽ കഴിയാനാകുമോയെന്ന് ഇഎൻ സുരേഷ് ബാബു ചോദിച്ചു.
അതേസമയം എട്ടാംദിനവും രാഹുൽ മാങ്കൂട്ടത്തി ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്നതുവരെ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് കെപിസിസി നേതൃത്വം. മുതിർന്ന നേതാക്കളും ഹൈക്കമാന്റും നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ജാമ്യാപേക്ഷയിൽ തീരുമാനം വരട്ടെ എന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാരുടെ നിലപാട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ഈ നിലപാടിനോട് യോജിപ്പാണ്.
---------------
Hindusthan Samachar / Roshith K