Enter your Email Address to subscribe to our newsletters

Newdelhi, 4 ഡിസംബര്‍ (H.S.)
പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമാവുകയാണ് തന്‍റെ ഡ്യൂട്ടിയെന്നും കേരളത്തിന് ലഭിക്കാനുള്ള ഫണ്ടിനായി ഇനിയും മന്ത്രിമാരെ കാണുമെന്നും ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസ് കേന്ദ്രമന്ത്രിയെ കണ്ടത് എസ്എസ്കെ ഫണ്ടിന് വേണ്ടിയാണെന്നും ബ്രിട്ടാസിനെ വിശ്വാസമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
പിഎം ശ്രീ നടപ്പാക്കുമ്പോള്‍ ദേശീയ വിദ്യാഭ്യാ നയം നടപ്പാക്കാമെന്ന് കേരളം സമ്മതിച്ചിരുന്നുവെന്നും ഇതിന് പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നുവെന്നും ഇന്നലെയാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയത്.അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പി എം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. ബ്രിട്ടാസ് പാലമായി പ്രവര്‍ത്തിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ അനൂകൂലമാക്കിയെടുക്കാനാണ് സിപിഎം ശ്രമം . 'കേരളത്തിലെ എംപിമാര്‍ പാരയാവുകയല്ല വേണ്ടത് പാലമാവുകയാണ് വേണ്ടതെന്നും എ എ റഹീം എം പി പ്രതികരിച്ചു.
കേരളത്തിന് സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് നിഷേധിക്കുന്നത് രാഷ്ട്രീയതാല്‍പര്യങ്ങള്‍ മൂലമാണോ എന്നായിരുന്നു രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യം. ബിജെപി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന SSK ഫണ്ടിന്‍റെ കണക്ക് പറഞ്ഞ ധര്‍മേന്ദ്രപ്രധാന്‍, കേരളം പി.എം ശ്രീയില്‍ നിന്ന് പിന്‍മാറുന്നതിനെ വിമര്‍ശിച്ചു. കേരളത്തിനും –കേന്ദ്രത്തിനും ഇടയിലെ പാലമായ ജോണ്‍ ബ്രിട്ടാസിന് എല്ലാം അറിയാമെന്നും മന്ത്രി.
---------------
Hindusthan Samachar / Roshith K