190 സീറ്റില്‍ 104 ല്‍ വിജയം; കുസാറ്റ് തിരിച്ചുപിടിച്ച് SFI
kochi , 5 ഡിസംബര്‍ (H.S.) കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ
190 സീറ്റില്‍ 104 ല്‍ വിജയം; കുസാറ്റ് തിരിച്ചുപിടിച്ച് SFI


kochi , 5 ഡിസംബര്‍ (H.S.)

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ സാധിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ വാർത്തയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്. ഇതോടെ കഴിഞ്ഞ തവണ നഷ്ടമായ വിദ്യാർത്ഥി യൂണിയന്‍ കെഎസ്‌യുവില്‍ നിന്ന് എസ്എഫ്ഐ തിരികെ പിടിച്ചു. കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്‌യു വിജയിച്ചത്.

പി രാജീവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

കഴിഞ്ഞ വർഷം എസ്‌എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ സാധിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ വാർത്തയാണ്. അന്നത്തെ അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, കുട്ടികൾ എണ്ണയിട്ട യന്ത്രം പോലെ ക്യാമ്പസിൽ പ്രവർത്തിക്കുകയും എല്ലാ ഊർജ്ജവുമുൾക്കൊണ്ടുകൊണ്ട് സംഘടനയെ തോളിലേറ്റുകയും ചെയ്തു. ഈ പരിശ്രമങ്ങൾക്ക് ഇതാ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലവും ലഭിച്ചിരിക്കുന്നു. ഒരു വർഷത്തിനിപ്പുറം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എസ്എഫ്ഐ തിരിച്ചു പിടിച്ചിരിക്കുന്നു. ഈ വിജയം എസ്‌ എഫ് ഐക്ക് നൽകിയ മുഴുവൻ വിദ്യാർഥികളേയും സർവ്വകലാശാലയിലെ സംഘടനാ നേതൃത്വത്തെയും അഭിനന്ദിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News