Enter your Email Address to subscribe to our newsletters

Thiruvanathapuram, 5 ഡിസംബര്‍ (H.S.)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ഐഎഎസ് ആണ് കെ ജയകുമാറിന്റെ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത്. ഐഎംജി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഡയറക്ടര്‍ ആയിരിക്കെയാണ് ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
അതേസമയം, താന്‍ ഇരട്ടപ്പദവി വഹിക്കുന്നില്ലെന്ന് കെ ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയതില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ല. രണ്ടിടത്തും താന്‍ ആനുകൂല്യങ്ങള്‍ പറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎംജി ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് പകരക്കാരന്‍ നിയമിക്കപ്പെടുന്നത് വരെ മാത്രമാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ആളെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S