വിദ്വേഷപ്രചാരണം നടത്തിയാല്‍ ഏഴുവര്‍ഷംവരെ തടവിനും 50,000 രൂപ വരെ പിഴയ്ക്കും വ്യവസ്ഥ; ബില്ലുമായി കര്‍ണാടക
Karnataka, 5 ഡിസംബര്‍ (H.S.) വിദ്വേഷപ്രചാരണം തടയാന്‍ നിയമനിര്‍മ്മാണവുമായി കര്‍ണാടക. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം. വര്‍ഗീയ, സാമുദായിക സംഘര്‍ഷം ഇല്ലാതാക്കാ
KARNATAKA


Karnataka, 5 ഡിസംബര്‍ (H.S.)

വിദ്വേഷപ്രചാരണം തടയാന്‍ നിയമനിര്‍മ്മാണവുമായി കര്‍ണാടക. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് നീക്കം. വര്‍ഗീയ, സാമുദായിക സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രത്യേക കര്‍മസേന രൂപവത്കരിച്ചതിനുപിന്നാലെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.

വിദ്വേഷം പ്രചരിപ്പിച്ചാല്‍ ഒരുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയുമാണ് ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഒരുലക്ഷം രൂപ വരെ പിഴയും വിദ്വേഷപരാമര്‍ശത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും നല്‍കേണ്ടിവരും. മതം, ലിംഗം, ഭാഷ, ശാരീരികവെല്ലുവിളി, ലൈംഗികാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളില്‍ വിദ്വേഷവും വെറുപ്പുമുണ്ടാക്കുന്ന വിധത്തിലും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്ന വിധത്തിലും പ്രസംഗിക്കുക, പ്രസിദ്ധീകരണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുക തുടങ്ങിയ നടപടികള്‍ വിദ്വേഷപ്രചാരണത്തില്‍ ഉള്‍പ്പെടും.

ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസടുക്കും. അക്കാദമിക് പിന്‍ബലമുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമുള്ള പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍, പാഠപുസ്തകങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ കുറ്റമാകില്ല. ഇത് പൊതുനന്മയ്ക്കാണെന്ന് തെളിയിക്കാന്‍ സാധിക്കണമെന്ന് ബില്ലില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News