ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്; യുക്രൈന്‍ യുദ്ധത്തില്‍ പുടിനോട് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി
New delhi, 5 ഡിസംബര്‍ (H.S.) ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിന്‍ മോദിയോട് പറഞ്ഞു. ദില്ലിയ
pm modi putin


New delhi, 5 ഡിസംബര്‍ (H.S.)

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിന്‍ മോദിയോട് പറഞ്ഞു. ദില്ലിയില്‍ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് രണ്ടു നേതാക്കളും നിലപാട് അറിയിച്ചത്. പരസ്പര സഹകരണത്തിനുള്ള നിരവധി കരാറുകളില്‍ രണ്ടു രാജ്യങ്ങളും വൈകാതെ ഒപ്പു വയ്ക്കും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് സമാധാനത്തിനുള്ള നിര്‍ദ്ദേശം നരേന്ദ്ര മോദി പരസ്യമായി മുന്നോട്ടു വച്ചത്. സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. പരിഹാരത്തിനുള്ള ശ്രമം താനും തുടരുന്നു എന്ന മറുപടിയാണ് പുടിന്‍ നല്കിയത്. ഹൈദരാബാദ് ഹൗസിലെ ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കം വിഷയങ്ങള്‍ ചര്‍ച്ചയാകും. സൈനിക സഹകരണം കൂട്ടാന്‍ ധാരണയുണ്ടാകും. ബഹികാരാകാശ, എഐ മേഖലകളിലുള്‍പ്പടെ യോജിച്ച നീക്കങ്ങള്‍ക്ക് കരാര്‍ ഒപ്പു വയ്ക്കും.

രാവിലെ റഷ്യന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്പു നല്കിയിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് പുടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടില്‍ ഗാന്ധി സമാധിയിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്നലെ വിമാനത്താവളത്തില്‍ നേരിട്ടെത്തി പുടിനെ മോദി സ്വീകരിച്ചിരുന്നു. രണ്ടു പേരും ടൊയോട്ട നിര്‍മ്മിത എസ്യുവിയില്‍ ഒന്നിച്ചാണ് എഴ് ലോക് കല്ല്യാണ്‍ മാര്‍ഗ്ഗിലെ അത്താഴ വിരുന്നിന് പോയത്. പ്രധാനമന്ത്രിയുടെ റേഞ്ച് റോവര്‍ കാര്‍ ടാറ്റയുടെ ഉടമസ്ഥതതയില്‍ നിര്‍മ്മിക്കുന്നതാണെങ്കിലും ബ്രിട്ടീഷ് ബ്രാന്‍ഡ് ആയതിനാലാണ് ഇതിലെ യാത്ര വേണ്ടെന്ന് വച്ചതെന്നാണ് സൂചന. മൂന്നു മണികൂറോളം പുടിന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉണ്ടായിരുന്നു. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യന്‍ തര്‍ജ്ജുമ സമ്മാനിച്ചു. ഇന്ന് വ്യവസായികളെ രണ്ടു നേതാക്കളും ചേര്‍ന്ന് കാണും. വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം 9 മണിക്ക് പുടിന്‍ റഷ്യയിലേക്ക് മടങ്ങും.

---------------

Hindusthan Samachar / Sreejith S


Latest News