‘ജെബി മേത്തർ ജി സഹപ്രവർത്തകന്റെ കാര്യത്തിലും സംസാരിക്കൂ’;രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ജോൺ ബ്രിട്ടാസ് എംപി
Kerala, 5 ഡിസംബര്‍ (H.S.) ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ജെബി മേത്തർ വനിതകൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബില്ലിന്റെ ചർച്ച ക്കിടെയാണ് പരാമർശം. എം പി കേരളത്തിൽ മൗനം പാലിച്ചുകൊണ
‘ജെബി മേത്തർ ജി സഹപ്രവർത്തകന്റെ കാര്യത്തിലും  സംസാരിക്കൂ’;രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ജോൺ ബ്രിട്ടാസ് എംപി


Kerala, 5 ഡിസംബര്‍ (H.S.)

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ പരാമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ജെബി മേത്തർ വനിതകൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്നതിനുള്ള സ്വകാര്യ ബില്ലിന്റെ ചർച്ച ക്കിടെയാണ് പരാമർശം. എം പി കേരളത്തിൽ മൗനം പാലിച്ചുകൊണ്ടാണ് ഇവിടെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത്. ജെബി മേത്തറിൻ്റെ സഹപ്രവർത്തകൻ്റെ കാര്യത്തിലും വാ തുറന്നു സംസാരിക്കാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു.

കേരളത്തിലും ഇത്തരം കേസുകൾ നടക്കുന്നു. നടപടി എടുക്കാൻ ഒരുപാട് കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരം കേസുകൾ ഉള്ള CPI നേതാക്കളുടെ പേര് പറയട്ടെ എന്ന് സന്തോഷ് കുമാറിൻ്റെ പ്രസംഗത്തിനിടെ ജയറാം രമേഷ് ഇടപെട്ടു.

ജയറാം രമേഷിനെ പി സന്തോഷ്‌ കുമാർ എം പി വെല്ലുവിളിച്ചു. ഒരു സിപിഐ നേതാവിൻ്റെ പേര് പറഞ്ഞാല് 1 ലക്ഷം രൂപ നൽകുമെന്ന് ജയറാം രമേശിനോട് സന്തോഷ് കുമാർ പറഞ്ഞു. മലയാളം മാധ്യമങ്ങൾ കാണുന്നവർക്കു കാര്യങ്ങൾ അറിയാമെന്നും പി സന്തോഷ് കുമാർ എം പി മറുപടി നൽകി.

---------------

Hindusthan Samachar / Roshith K


Latest News