Enter your Email Address to subscribe to our newsletters

Trivandrum , 5 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച് കാട്ടിയെന്നും ബിജെപി നേതൃത്വം ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കൊയമ്പത്തൂര് ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ് അന്വേഷണം പോലും വഴിതെറ്റിച്ചെന്നുമാണ് ബിജെപി ആക്ഷേപിച്ചു.
മുൻ ഭരണസമിതിയുടെ കാലത്ത് ബിന്നുകൾ വിതരണം ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒമേഗ കമ്പനിക്കെതിരെ വിജിലൻസ് അന്വേഷണമുണ്ടായിരുന്നു. അന്വേഷണം പൂർത്തിയാകും മുമ്പ് 2022 ഒക്ടോബറിൽ കമ്പനിക്ക് നൽകാനുള്ള 1.4 കോടിയുടെ കുടിശിക നൽകാൻ ആരോഗ്യകാര്യ സ്ഥിരംസമിതിയുടെ ശുപാർശ കൗൺസിൽ എതിർത്തതിനെ തുടർന്ന് നടപ്പായില്ല. അതിനു പിന്നാലെയാണ് വീണ്ടും ഇവർക്ക് തന്നെ കരാർ നൽകാൻ തീരുമാനിച്ചത്.
കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ആരോപണം ഉന്നയിച്ചിതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു . ഇതിനു പിന്നാലെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് . ഹെൽത്ത് ഓഫിസർമാരെക്കൂടാതെ ഹെൽത്ത് സൂപ്പർ വൈസർമാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
2024 സെപ്തംബർ 28ന് കിച്ചൺ ബിന്നിനായി ടെൻഡർ ക്ഷണിച്ചതിൽ അഞ്ച് കമ്പനികൾ പങ്കെടുത്തെങ്കിലും നാലുകമ്പനികളാണ് യോഗ്യത നേടിയത്. നവംബർ ആറിന് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് ഐ.ആർ.ടി.സി, റെയ്ഡ്കോ കമ്പനികളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ട് ഒഴിവാക്കി. 25 രൂപ കുറച്ച് ബിന്നുകൾ നൽകാൻ ഒമേഗ എക്കോടെക്ക് സന്നദ്ധത അറിയിച്ചതോടെ കരാറിലേർപ്പെടാൻ തീരുമാനിക്കുകയായിരുന്നു
---------------
Hindusthan Samachar / Roshith K