Enter your Email Address to subscribe to our newsletters

Trivandrum , 5 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിട്ടും 45 വർഷമായി തിരുവനന്തപുരം നഗരസഭ ഭരിയ്ക്കുന്നത് വെള്ളരിയ്ക്കാപ്പട്ടണം പോലെയാണന്നും, നഗരസഭയിൽ നടന്ന അഴിമതികളിൽ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേക്ഷണം വരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭ 2016 മുതൽ 2025 വരെ ഉറവിട മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കിയ 15.5 കോടി രൂപയുടെ കിച്ചൻ ബിൻ പദ്ധതിയിൽ നടന്നത് വൻ അഴിമതിയും കൊള്ളയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള പദ്ധതികൾക്ക് ടെൻഡർ വേണമെന്ന നിയമം ലംഘിച്ച് നടപടികൾ പാലിക്കാതെ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒമേഗ എക്കോടെക്ക് കമ്പനിയെ നഗരസഭ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചു.
എന്നാൽ ശുചിത്വ മിഷന്റെ അംഗീകാരം ഒമേഗ എക്കോടെക്കിന് ഇല്ലാത്തത് ചൂണ്ടി കാണിച്ചപ്പോൾ പദ്ധതി ഐആർടിസിയെ ഏൽപ്പിക്കുകയും, ഉപകരണങ്ങൾ ഒമേഗ എക്കോടെക്കിൽ നിന്ന് തന്നെ വാങ്ങണമെന്ന നിബന്ധന കരാറിൽ വയ്ക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന് പറഞ്ഞ് 2019 ൽ ഒൻപത് കോടി രൂപ ഒമേഗ എക്കോടെക്കിന് തന്നെ നല്കുകയും മറ്റൊരു പതിന്നൊന്ന് ലക്ഷത്തി പതിമൂന്നായിരത്തി നൂറ്റി പതിനാല് രൂപ നഗരസഭയിൽ വേതനം വാങ്ങി കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സുഗതൻ എന്ന വ്യക്തിക്ക് ഒമേഗാ ഇൻഫോടെക്കിന് വേണ്ടി നല്കിയതായും രേഖയുണ്ടന്നും, ഇക്കാര്യത്തിൽ ബി ജെ പി യുടെ ആവശ്യപ്രകാരം വിജിലൻസ് കേസ് എടുത്തപ്പോൾ അന്വേക്ഷിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് നിയോഗിച്ചത് ഒമേഗ എക്കോടെക്കിന്റെ ഉല്പന്നങ്ങൾ തന്നെ വാങ്ങണമെന്ന് ഐആർടിസിയോട് നിഷ്‌കർഷിച്ച ഉമ്മു സൽമ എന്ന ഉദ്യോഗസ്ഥയെ തന്നെ യാണന്നും ബി ജെ പി ആരോപിക്കുന്നു.
---------------
Hindusthan Samachar / Roshith K