Enter your Email Address to subscribe to our newsletters

Rajasthan, 5 ഡിസംബര്‍ (H.S.)
നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രയം ആയില്ലെങ്കിലും ലിവിന്‍ റിലേഷനില്‍ ഒരുമിച്ച് കഴിയാമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായമായിട്ടില്ല എന്നതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയും സുപ്രധാന ഉത്തരവ്. 18 വയസുള്ള പെണ്‍കുട്ടിയും 19 വയസുളള യുവാവുമാണ് ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കോട്ട സ്വദേശികളായി ഇരുവരും പ്രണയത്തിലായിരുന്നു. 2025 ഒക്ടോബര്‍ 27 മുതല്‍ ഒരുമിച്ച് തമാസിക്കുവാന്‍ ഇരുവരും തീരുമാനിച്ചു. ഇതിനായി കുടുംബത്തെ വിട്ട് മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാനും തുടങ്ങി. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. യുവാവിനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കി എങ്കിലും നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹപ്രായം എത്താതെ ഒരുമിച്ച് താമസിക്കുന്നത് അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതയില്‍ നിലപാട് സ്വീകരിച്ചത്. യുവാവിന് 21 വയസ് പൂര്‍ത്തിയായ ശേഷം മാത്രമേ ഇത് നിയപ്രകാരം സാധിക്കൂ എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വിവേക് ചൗധരി വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
വിവാഹപ്രായം ആയിട്ടില്ല എന്ന കാരണം കൊണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വധഭീഷണി അടക്കം അന്വേഷിക്കാനും യുവാവിനും യുവതിക്കും സുരക്ഷ നല്‍കാനും പോലീസിന് ജസ്റ്റിസ് ധന്ദ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S