തദ്ദേശ തിരഞ്ഞെടുപ്പ്, ട്രെൻഡ് യുഡിഎഫിന് അനുകൂലം; പി കെ കുഞ്ഞാലിക്കുട്ടി
Kerala, 5 ഡിസംബര്‍ (H.S.) തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആണ് പ്രധാന ചർച്ച. ശബരിമല വിഷയം മുമ്പും പ്രതിഫലിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പ്, ട്രെൻഡ് യുഡിഎഫിന് അനുകൂലം; പി കെ കുഞ്ഞാലിക്കുട്ടി


Kerala, 5 ഡിസംബര്‍ (H.S.)

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആണ് പ്രധാന ചർച്ച. ശബരിമല വിഷയം മുമ്പും പ്രതിഫലിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചു. ശബരിമല സ്വർണകൊള്ളയിൽ ജയിലിൽ ആയിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

അതേസമയം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / Roshith K


Latest News