രാഹുല്‍ ലൈംഗികവൈകൃതക്കാരന്‍; പിടികൂടാന്‍ പൊലീസിന് കഴിയും: മുഖ്യമന്ത്രി
Ernakulam , 5 ഡിസംബര്‍ (H.S.) എറണാകുളം: പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന
രാഹുല്‍ ലൈംഗികവൈകൃതക്കാരന്‍; പിടികൂടാന്‍ പൊലീസിന് കഴിയും: മുഖ്യമന്ത്രി


Ernakulam , 5 ഡിസംബര്‍ (H.S.)

എറണാകുളം: പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു . പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്നും മുഖ്യമന്ത്രി. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഹുൽ ലൈംഗിക വൈകൃതമുള്ളയാളാണ് ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ പൊതുപ്രവർത്തനത്തിൽ നിന്ന് രാഹുലിനെ മാറ്റി നിർത്തുകയാണ് ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേത്യത്വം അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന രീതിയിൽ അവതരിപ്പിക്കുകയാണോ വേണ്ടത്. അതെല്ലാം നേത്യത്വം പരിശോധിക്കേണ്ടതായിരുന്നു. ഇത്തരം ആളുകളെ അകറ്റി നിർത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. മഹത്തായ പാരമ്പര്യമുള്ള പാർട്ടിയല്ലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇത് തീർത്തും കുളിക്കുന്നത് ശെരിയാണോയെന്നും അദ്ദേഹം പറഞ്ഞു.

രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കോൺഗ്രസിനോട് ചോദിക്കുമ്പോൾ സ്വന്തം അനുയായികൾ തന്നെ ബഹളം വെയ്ക്കുന്നു. ആരും ഇദ്ദേഹം ചെയ്ത തെറ്റുകൾ പറയാൻ പാടില്ല എന്നാണോ? സംരക്ഷണ വലയം തീർക്കുന്നത് എന്തിന് വേണ്ടിയാണ്. എന്തൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജയിൽ കിടന്ന എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

---------------

Hindusthan Samachar / Roshith K


Latest News