Enter your Email Address to subscribe to our newsletters

Thiruvanathapuram, 5 ഡിസംബര്‍ (H.S.)
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ വനിതാ ഐപിഎസ് ഓഫീസറെ നിയമിച്ചു. എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘമാകും അന്വേഷണം നടത്തുക. കെപിസിസി കൈമാറിയ പരാതിയിലെ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുന്നത്.
2023 ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് ബെംഗളൂരു സ്വദേശിനിയായ യുവതി കോണ്‍ഗ്രസിന് ഇമെയിലായി പരാതി നല്‍കിയത്. ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനുമാണ് പരാതി നല്‍കിയത്. ആദ്യ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രാഹുലിന് എതിരെ വീണ്ടും പരാതി എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പരാതി ഉടന്‍ തന്നെ പോലീസിന് കൈമാറി.
വിവാഹവാഗ്ദാനം നല്‍കി അടുക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമാണ് ചെയ്തത് എന്ന് പരാതിയില്‍ പറയുന്നു. രാഹുലിന്റെ സുഹൃത്തായ പത്തനംതിട്ട സ്വദേശി ഫെനി നൈനാനാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പരാതിയില്‍ ആരോപിച്ചു. പരാതി വിശദമായി പരിശോധിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതി ഉന്നയിച്ച് യുവതിയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും. ഇതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
.
---------------
Hindusthan Samachar / Sreejith S