Enter your Email Address to subscribe to our newsletters

Sabarimala, 5 ഡിസംബര്‍ (H.S.)
ശബരിമല അന്നദാനത്തില്‍ പുലാവിന് പകരം കേരള സദ്യ വിളമ്പാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഒന്നിടവിട്ട ദിവസങ്ങളിലാകും കേരള സദ്യ വിളമ്പും. സദ്യ ഇല്ലാത്ത ദിവസങ്ങളില്‍ പുലാവ് നല്‍കാനും ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. സദ്യ വിളമ്പാനായി അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഉണ്ടായിരിക്കുന്നത്. ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക
നിലവിലുളള ടെന്‍ഡറിനുളളില്‍ തന്നെ സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ സദ്യ വിളമ്പുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. അന്നദാന ഫണ്ടില്‍ ഒന്‍പത് കോടി രൂപയുണ്ട്. ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമംമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ രണ്ട് മുതല്‍ കേരള സദ്യ നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡ്തീരുമാനിച്ചിരുന്നത്. എന്നാല്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. നിയമപരമായ പ്രശ്‌നങ്ങളും ചിലര്‍ ചൂണ്ടികാട്ടിയിരുന്നു. തുടര്‍ന്ന് നിയമപ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷമാണ് ബോര്‍ഡ് യോഗം അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S