Enter your Email Address to subscribe to our newsletters

Kannur, 5 ഡിസംബര്‍ (H.S.)
കണ്ണൂര്‍ന്മ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നടപടി പാര്‍ട്ടി തീരുമാനിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയിലിലല്ലേ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ പുറത്തല്ലല്ലോ' എന്നു ഗോവിന്ദന്‍ ചോദിച്ചു. പകുതി വെന്ത നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. എസ്‌ഐടിയുമായി യാതൊരു തര്‍ക്കവുമില്ല. ഒന്നരമാസം കൂടി ഉണ്ട് അന്വേഷിക്കാന്‍. അന്വേഷിക്കട്ടെ. സ്വര്‍ണം ഒരു തരി കുറയാതെ കൃത്യമായി തിരിച്ചുകൊണ്ടുവരണം. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ആരാണോ ഉത്തരവാദി അവരെയെല്ലാം പിടിക്കും, നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
രാഹുലിനെ ഒളിവില്‍ താമസിപ്പിക്കുന്നത് കോണ്‍ഗ്രസാണ്. പിടിക്കാന്‍ കിട്ടിയാലല്ലേ പിടിക്കാന്‍ പറ്റൂ. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. 9 ദിവസം ചെറിയ കാലയളവാണ്. വേറെ വഴിയില്ലാത്തതു കൊണ്ടാണ് രാഹുലിനെ പുറത്താക്കിയത്. കേസ് നടത്തി പൂര്‍ത്തിയായ ശേഷമേ രാഹുലിനെതിരെ നടപടി എടുക്കൂ എന്ന് കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ സാധിക്കുമോ. 18 പേരെ പീഡിപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്. മൂന്ന് പേര്‍ പരാതിയുമായി രംഗത്തെത്തി. രാഹുല്‍ അധികം പറഞ്ഞാല്‍ മുഴുവന്‍ പറയും എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഐശ്വര്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പിലിനെയും രാഹുലിനേയും ഒരേ നുകത്തില്‍ കെട്ടേണ്ടവരാണ്.
---------------
Hindusthan Samachar / Sreejith S