ശബരിമല തീര്‍ഥാടകരുടെ വാഹനം സ്‌കൂള്‍ ബസിലിടിച്ചു; നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kottayam, 5 ഡിസംബര്‍ (H.S.) കോട്ടയം പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ - പൊന്‍കുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. ശബരിമല തീര്‍ത്ഥാടകരുടെ ബസ് സ്‌കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്ന
accident


Kottayam, 5 ഡിസംബര്‍ (H.S.)

കോട്ടയം പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ - പൊന്‍കുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. ശബരിമല തീര്‍ത്ഥാടകരുടെ ബസ് സ്‌കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീര്‍ഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.

4 കുട്ടികളും ആയയും മാത്രമാണ് സ്‌കൂള്‍ ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കുട്ടികള്‍ക്ക് ആര്‍ക്കും ഗുരുതര പരിക്കില്ല. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News