കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു.
Thiruvanathapuram, 5 ഡിസംബര്‍ (H.S.) സംസ്ഥാന സര്‍ക്കാര്‍ പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ കമ്മിറ്റി അംഗവും തിരുവനന്തപുരത്തെ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനുമായ എസ്. ജയശങ്കര്‍ അന്തരിച്ചു. തിരുവനന്തപുരം മുന്‍ മേയര്‍ സത്യകാമന്‍ ന
jayachandran


Thiruvanathapuram, 5 ഡിസംബര്‍ (H.S.)

സംസ്ഥാന സര്‍ക്കാര്‍ പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ കമ്മിറ്റി അംഗവും തിരുവനന്തപുരത്തെ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനുമായ എസ്. ജയശങ്കര്‍ അന്തരിച്ചു. തിരുവനന്തപുരം മുന്‍ മേയര്‍ സത്യകാമന്‍ നായരുടെ മകനാണ്. കേരള കൗമുദി ലേഖകനായിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ജഗതിയിലുള്ള ഉള്ളൂര്‍ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തില്‍.

---------------

Hindusthan Samachar / Sreejith S


Latest News