Enter your Email Address to subscribe to our newsletters

Kerala, 5 ഡിസംബര്‍ (H.S.)
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി നവീകരിക്കുന്നതിനായി വനം വകുപ്പ് വിട്ടുകൊടുത്ത സ്ഥലത്തു നിന്നു മുറിച്ച മരങ്ങൾ ഇന്നു ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. ഇതിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നു മുതൽ 3 ദിവസം ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം. ക്രെയിൻ ഉപയോഗിച്ച് മരങ്ങൾ ലോറിയിൽ കയറ്റുന്ന സമയത്ത് റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ തടയും. എട്ടാം വളവിൽ മുറിച്ചിട്ട 130 മരങ്ങളാണ് ഇന്ന് നീക്കം ചെയ്യുന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും കല്‍പ്പറ്റ ഭാഗത്തു നിന്നുള്ളവര്‍ പനമരം നാലാം മൈല്‍ വഴിയും വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്. വടുവന്‍ചാല്‍ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം
വെള്ളിയാഴ്ച (05.12.2025) ഏര്‍പ്പെടുത്തുന്ന ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം
---------------
Hindusthan Samachar / Roshith K