Enter your Email Address to subscribe to our newsletters

Kochi, 6 ഡിസംബര്‍ (H.S.)
സ്വന്തം അമ്മ മരിച്ചിട്ട് കാണാൻ പോലും വരാത്ത അഖില എന്ന ഹാദിയയ്‌ക്കെതിരെ ആരിഫ് ഹുസൈൻ തെരുവത്ത് . കീഴൊതുങ്ങല്‍ ആണ് , അടിമത്തം ആണ് ഇസ്ലാം മതമെന്നാണ് ആരിഫ് ഹുസൈൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്
' ആണായ സ്വന്തം ബാപ്പ മരിച്ചാലും , ഭർത്താവ് അനുവദിച്ചാല്‍ മാത്രം ആണ് ഭാര്യക്ക് സ്വന്തം വീട്ടില്‍ പോകാനുള്ള അനുവാദമുള്ളൂ…!പിന്നെ ആണ് വെറും പെണ്ണായ അമ്മ. അതാണ് ഇസ്ലാം..! കീഴൊതുങ്ങല്‍ ആണ് ഇസ്ലാം. അടിമത്തം ആണ് ഇസ്ലാം. ' എന്നും ആരിഫ് പറയുന്നു.
ക്രിസ്ത്യൻ സംഘടനയായ കാസയും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി . ' നൊന്തു പ്രസവിച്ച് വളർത്തി വലുതാക്കിയ ആ അമ്മയെ വയ്യാതിരുന്നപ്പോഴോ ഓപ്പറേഷൻ കഴിഞ്ഞിരുന്നപ്പോഴോ ഒന്ന് പോയി കാണാനുള്ള അവസരം ഹാദിയ എന്ന മകള്‍ക്ക് കൊടുത്തില്ല അതുതന്നെ ആ അമ്മ മരിച്ചപ്പോഴും സംഭവിച്ചു . സ്വന്തം അമ്മയുടെ മൃതശരീരം പോലും കാണാൻ ജിഹാദികള്‍ ഹാദിയായ അനുവദിച്ചില്ല.ഇസ്ലാമില്‍ സ്ത്രീക്കുള്ള സ്ഥാനം സ്വപ്നം കണ്ട് അഖില ഹാദിയയായി മാറിയിട്ട് അവള്‍ എന്താണ് നേടിയത് ???
വളർത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ദുഃഖം മാത്രം സമ്മാനിച്ചു സ്വന്തം ജീവിതം നശിപ്പിച്ചു രണ്ടാം കെട്ടുകാരന്റെ മൂന്നാംകെട്ട് ഭാര്യയായി അടിമയെ പോലെ ജീവിക്കുന്നു…… ജിഹാദി കാമുകന്മാരെയും സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നവരുടെ വാക്കുകളെയും വിശ്വസിച്ചു ഇറങ്ങിപ്പോകുന്ന ഓരോ പെണ്‍കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ് ' എന്നും കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR