Enter your Email Address to subscribe to our newsletters

Delhi, 6 ഡിസംബര്‍ (H.S.)
ഇൻഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു.
ക്യാൻസലേഷൻ റീഫണ്ട് നേരിട്ട് അക്കൗണ്ടുകളില്‍ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചന.
പുതിയ വിമാന നിരക്കുകള്‍ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് ഈടാക്കാൻ ആക്കുന്നത് പരമാവധി 7500 രൂപ. 500-1000കിലോമീറ്റർ ദൂരത്തിനു പരമാവധി 12000 രൂപ. 1000- 1500 കിലോമീറ്റർ വരെ പരമാവധി 15000 രൂപ എന്നിവയാണ് നിരക്ക്. നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്ബനികള്‍ക്ക് ഈടാക്കാൻ ആകില്ല. ബിസിനസ്സ് ക്ലാസ്സ്, ഉഡാൻ സർവീസുകള്‍ക്ക് പരിധി ബാധകമല്ല.
ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ വ്യോമയാന മന്ത്രാലയം ഇടപെട്ടു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്ബനികള്‍ക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികള്‍ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ഥിതി പൂർവസ്ഥിതിയില്‍ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളില്‍ തുടരണം എന്നാണ് ആവശ്യം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിർദേശിച്ച മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR