Enter your Email Address to subscribe to our newsletters

Kottayam, 6 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വധഭീഷണി ഉണ്ടായെന്നാണ് റിനിയുടെ പുതിയ ആരോപണം.സര്‍ക്കാരിനോ പോലീസിനോ പരാതി നല്‍കാതെ റിനി ആന്‍ ജോര്‍ജ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരസ്യമായി ഗുരുതര ആരോപണം ഉന്നയിക്കുകയും പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി എടുക്കാന്‍ ക്രിമിനല്‍ കേസ് നിയമപരമായി രജിസ്റ്റര്‍ ചെയ്യുവാന്‍ സഹായിക്കുന്ന മൊഴികളോ തെളിവുകളോ പരാതിയോ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിംഗ് പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR