വോട്ടർ പട്ടിക പരിഷ്കരണം:20 ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവായേക്കും
Thiruvananthapuram, 6 ഡിസംബര്‍ (H.S.) കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാൻ ഇതുവരെ കണ്ടെത്താനാകാത്തവരുടെ എണ്ണം 20,29,703 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക എസ്ഐആറിൻ്റെ അടിസ്‌ഥാനത്തിൽ തയാറാക്
State Election Commissioner


Thiruvananthapuram, 6 ഡിസംബര്‍ (H.S.)

കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാൻ ഇതുവരെ കണ്ടെത്താനാകാത്തവരുടെ എണ്ണം 20,29,703 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക എസ്ഐആറിൻ്റെ അടിസ്‌ഥാനത്തിൽ തയാറാക്കാനും അതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ മാസം 19 മുതൽ 22 വരെ സാവകാശമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച പുതിയ സമയക്രമ പ്രകാരമാണിത്.

23 ന് കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം 2026 ജനുവരി 22 വരെ പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. തുടർന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇആർഒ) ആവശ്യമായ

വോട്ടർമാർക്ക് നോട്ടിസ് അയയ്ക്കാനും തെളിവെടുപ്പ് നടത്തി തീർപ്പു കൽപിക്കാനും ഫെബ്രുവരി 15 വരെ സമയം അനുവദിച്ചു.

പട്ടികയുടെ പരിശോധനയും കമ്മിഷന്റെ അനുമതിയും 17നകം നേടണം. അന്തിമ പട്ടിക ഫെബ്രുവരി 21നു പ്രസിദ്ധീകരിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News