എ.ഐ ഉപയോഗിച്ച് വിധി പറയരുത്; ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി
New delhi, 6 ഡിസംബര്‍ (H.S.) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള കാര്യങ്ങള്‍ ജഡ്ജിമാര്‍ വിധിപറയുന്നതിന് ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Supreme Court HD


New delhi, 6 ഡിസംബര്‍ (H.S.)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള കാര്യങ്ങള്‍ ജഡ്ജിമാര്‍ വിധിപറയുന്നതിന് ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരാണ് ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യല്‍ സംവിധാനത്തിനകത്തുതന്നെ

അനിയന്ത്രിതമായ രീതിയില്‍ വര്‍ധിച്ചുവരുന്ന എ.ഐ ഉപയോഗത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മറുപടി പറയവെയാണ് ജഡ്ജിമാര്‍ ഇങ്ങനെ പറഞ്ഞത്.

'ഞങ്ങള്‍ ഇതിനെ അതീവ ശ്രദ്ധയോടെയാണ് കാണുന്നത്. നമുടെ ജുഡീഷ്യല്‍ തീരുമാനമെടുക്കാനുള്ള കഴിവിനെ ഇത് ഒരുതരത്തിലും ബാധിക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് നല്ല നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അത് അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ ഉപയോഗിക്കാം'- ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു.

നിലവിലില്ലാത്ത നിയമങ്ങള്‍വെച്ചു പോലും ചില ജഡ്ജുമാര്‍ ജുഡീഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി പെറ്റീഷനേഴ്‌സ് കൗണ്‍സില്‍ ?കോടതിയില്‍ ആശങ്ക ഉന്നയിച്ചു. ഇത്തരം കാര്യങ്ങള്‍ ജഡ്ജുമാര്‍ രണ്ടാമത് പരിശോധിക്കണമെന്നും ബഞ്ച് ഓര്‍മിപ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും തല്‍കാലം കോടതി പുറത്തിറക്കുന്നില്ല.

'ജഡ്ജുമര്‍ക്ക് ഇക്കാര്യത്തില്‍ നല്ല ബോധ്യം വേണം. നല്ലതുപോലെ പുനഃപരിശോധന നടത്തുകയും വേണം. ഇത് ജുഡീഷ്യല്‍ ട്രെയിനിങ് അക്കാദമിയുടെ ഭാഗമായി കാണണം. ഇനി ദിവസങ്ങള്‍ ക?ഴിയുമ്പോള്‍ ബാര്‍ ഇത് കൂടുതല്‍ മനസിലാക്കും, നമ്മള്‍ ജഡ്ജുമാരും. അതി??ന്റെയര്‍ഥം നമ്മള്‍ നിര്‍ദ്ദേശം പറേപ്പെടുവിക്കണമെന്നല്ല.'-ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതോടെ പരാതി തള്ളിക്കളയുകയും ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News