Enter your Email Address to subscribe to our newsletters

Mumbai, 6 ഡിസംബര്‍ (H.S.)
ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് മോചിതനാകുന്നത്.
നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഹാനി ബാബു ഉള്ളത്.
മുംബൈ വിട്ട് പോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. അതിനാല്‍ മുംബൈയില്‍ തന്നെ തുടരും.
ഭാര്യ ജെനി റോവേന ഉള്‍പ്പടെയുള്ളവര്‍ ജയിലിന് പുറത്ത് സ്വീകരിക്കും.
ബോംബെ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.
ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.
ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവിലായിരുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഹാനി ബാബുവിന് 1955 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
യുഎപിഎ ചുമത്തി 2020 ലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്.
2020 ജൂലൈ 28 നാണ് എൻഐഎ ഹാനിബാബുവിനെ അറസ്റ്റ് ചെയ്തത്.
ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പറഞ്ഞായിരുന്നു അറസ്റ്റ്.
നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു ഉണ്ടായിരുന്നത്.
ജസ്റ്റിസ് എ.എസ ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിൻഹ രാജ ഭോൻസലെ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ജാമ്യം നല്‍കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR