Enter your Email Address to subscribe to our newsletters

New delhi, 6 ഡിസംബര്‍ (H.S.)
യാത്രക്കാരെ ദുരിതത്തിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് എന്നാണ് പുറത്തുവരുന്ന വിവരം. കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ താളപ്പിഴവ് രാജ്യത്തുടനീളം ആയിരക്കണക്കിന് യാത്രക്കാരെ വലയ്ക്കുകയും കൂട്ടമായി വിമാനങ്ങള്‍ റദ്ദാക്കുന്നതിനും കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തിയ സാഹചര്യത്തില്‍, വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടികള്‍ക്ക് കളമൊരുങ്ങുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ.
ഈ നടപടികള്‍ക്ക് പുറമെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് സൂചന. ആവശ്യമായ പൈലറ്റുമാരുടെ എണ്ണം തെറ്റായി കണക്കാക്കിയത് മൂലമാണ് ഇന്‍ഡിഗോ പ്രതിസന്ധി നേരിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
---------------
Hindusthan Samachar / Sreejith S