ണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി; ജാമ്യാപേക്ഷയില്‍ വിശദമായ വാദം
Kerala, 6 ഡിസംബര്‍ (H.S.) ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി. രണ്ടാമത്തെ ബലാത്സംഗക്കേസിലാണ് അറസ്റ്റ തടയണം എന്ന പ്രതിയുടെ ആവശ്യം കോടതി നിരാകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് രാഹുല്‍ കോടതിയെ സമീപിച്ചത്.
Rahul Mamkootathil


Kerala, 6 ഡിസംബര്‍ (H.S.)

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി. രണ്ടാമത്തെ ബലാത്സംഗക്കേസിലാണ് അറസ്റ്റ തടയണം എന്ന പ്രതിയുടെ ആവശ്യം കോടതി നിരാകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് രാഹുല്‍ കോടതിയെ സമീപിച്ചത്. ബെംഗളൂരുവില്‍നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി പോലീസിന് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ വിശദമായ വാദം കേള്‍ക്കണം എന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ച വവിശദമായ വാദം കേള്‍ക്കാം എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചവരെ അറസ്റ്റ് തടയണം എന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. കേസ് രാഷ്ട്രീയപ്രേരിതം എന്ന് പ്രതിഭാഗം ആവര്‍ത്തിച്ച് വാദിച്ചു. കെപിസിസി പ്രസിഡന്റ് പരാതി ലഭിച്ചത്് രാഷ്ട്രീയ കാര്യമല്ലേ എന്ന് കോടതി ചോദിച്ചു. പിന്നാലെയാണ് അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.

ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെയാണ് രണ്ടാമത്തെ കേസില്‍ അറസ്റ്റിലാകാതിരിക്കാന്‍ അതിവേഗ നീക്കങ്ങള്‍ രാഹുല്‍ നടത്തിയത്. പരാതിക്കാരിയുടെ പേരു പോലും അറിയില്ല. ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന രാഷ്ട്രീയ വേട്ടയാടലാണ് നടകക്കുന്നതെന്നുമാണ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

ജി പൂങ്കഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഇന്നും നാളെയും രാഹുലിന് ഏറെ നിര്‍ണായകമാണ്.

---------------

Hindusthan Samachar / Sreejith S


Latest News