Enter your Email Address to subscribe to our newsletters

Kannur, 6 ഡിസംബര്‍ (H.S.)
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ സ്ഥാപനത്തില്‍ നിന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചപറശിനിക്കടവ് സ്വദേശി അറസ്റ്റില്‍ 'പറശിനിക്കടവ് കുഴിച്ചാല്‍ സ്വദേശി ബോബി എം സെബാസ്റ്റ്യനെന്നയാളാണ് അറസ്റ്റിലായത്. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫെന്ന പേരില്‍ ഒരു രോഗിയുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്തുള്ള വ്യാജ രസീതുമായാണ് ഇയാള്‍ പണപിരിവിനായി മന്ത്രിയുടെ പേര് പറഞ്ഞ് വിവിധ ബിസിനസ് സ്ഥാപനങ്ങളെ സമീപിച്ചത്. ഇതേ ആവശ്യത്തിന് കണ്ണൂര്‍ നഗരത്തിലെ സ്‌കൈ പാലസ് ഉടമയെ ബന്ധപ്പെടുകയും മന്ത്രിയുടെ പേര് പറഞ്ഞ് താന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗമാണെന്ന് പറഞ്ഞ് ഒരു രോഗിയുടെ ചികിത്സാ സഹായമായി കാല്‍ ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടമയുടെ നിര്‍ദ്ദേശപ്രകാരം മാനേജര്‍ പണം കൈമാറാന്‍ ഒരുങ്ങുന്നതിനിടെ അക്കൗണ്ട് നമ്പറില്‍ സംശയം തോന്നി കണ്ണൂര്‍ ടൗണ്‍ പൊലി സില്‍വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വ്യക്തമായ തിനെ തുടര്‍ന്ന് ധര്‍മ്മശാലയില്‍ നിന്നാണ് സി.ഐ ബിനുമോഹനും സംഘവും ഇയാളെ പിടികൂടിയത്. കൈയ്യിലുള്ള വ്യാജരസീത് ബുക്ക് പരിശോധിച്ചപ്പോള്‍ ഇതിന് സമാനമായി ഇയാള്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയെടുത്തതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. വ്യാജ രസീത് അടിച്ചതിനും അനധികൃത പണപ്പിരിവ് നടത്തിയതിനുമാണ് പൊലിസ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്.
---------------
Hindusthan Samachar / Sreejith S