Enter your Email Address to subscribe to our newsletters

New delhi, 6 ഡിസംബര്‍ (H.S.)
ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ രാജ്യവ്യാപകമായി തകരാറിലായതിനെ തുടര്‍ന്ന് പല റൂട്ടുകളിലും വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ കര്‍ശന നടപടിയെടുത്തു കേന്ദ്ര സര്‍ക്കാര്‍. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് ഉടന്‍ നടപ്പാക്കാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
എല്ലാ വിമാനക്കമ്പനികളും പുതിയ നിരക്ക് പരിധി കര്‍ശനമായി പാലിക്കണം. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെ ഈ നിയന്ത്രണം തുടരും. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ചികിത്സാ ആവശ്യക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ ഈ നടപടി അനിവാര്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിമാനക്കമ്പനികളും ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമുകളും ഈ നിരക്കുകള്‍ പാലിക്കുന്നുണ്ടോയെന്ന് തത്സമയം നിരീക്ഷിക്കും. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പൈലറ്റുമാരുടെ കുറവും വിമാന സര്‍വീസുകള്‍ മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്യുന്നതില്‍ വന്ന പിഴവുകളുമാണ് ഇന്‍ഡിഗോയുടെ പ്രതിസന്ധി രൂക്ഷമാണ്. ഇന്നലെ മാത്രം മുംബൈയില്‍ 109, ഡല്‍ഹിയില്‍ 86, ഹൈദരാബാദില്‍ 69, ബെംഗളൂരു 50, പൂനെ 42, ചെന്നൈ 30 വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വലിയ തോതില്‍ സര്‍വീസുകള്‍ റദ്ദാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്നും വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S