തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന
Kerala, 6 ഡിസംബര്‍ (H.S.) തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു. കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നി
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന


Kerala, 6 ഡിസംബര്‍ (H.S.)

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു.

കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും. ഡിസംബര്‍ 7 വൈകുന്നേരം 6 മുതല്‍ തിരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.

അതേസമയം, ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.

---------------

Hindusthan Samachar / Roshith K


Latest News