Enter your Email Address to subscribe to our newsletters

Kerala, 6 ഡിസംബര്‍ (H.S.)
ലൈംഗിക പീഡന ആരോപണക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്. രാഹുലിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികില്‍സ നൽകണമെന്ന് പരിഹസിച്ചു . രാഹുലിനെ കയറൂരി വിടാന്‍ പാടില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ടോ എം.എല്‍.എ സ്ഥാനം തിരിച്ചെടുത്തതുകൊണ്ടോ നന്നാവാന്‍ പോകുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലില്‍ കാണിച്ച വൃത്തികേടിനെ അനുകൂലിച്ച രാഹുല്‍ ഈശ്വര്‍ ജയിലിലും വൃത്തികേട് ചെയ്ത മാങ്കൂട്ടത്തില്‍ സുഖമായി നടക്കുകയാണെന്നും പി.സി പരിഹസിച്ചു.
പി.സി.ജോര്‍ജിന്‍റെ വാക്കുകള്‍
സെക്ഷ്വല്‍ പെര്‍വെര്‍ട്ടാണ് അയാള്‍. അവനെ ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം. ഞാന്‍ ആത്മാര്‍ത്ഥമായി പറയുമകയാണ്. പൊതുപ്രവര്‍ത്തനവുമായി നടക്കുന്ന ഞാന്‍ ഒരു ദിവസം എത്രയോ കേസുകള്‍ തീര്‍ക്കുന്നതാണ്. നല്ല ബോധ്യത്തോടെ പറയുന്നു. രണ്ടെണ്ണം കൊടുത്തിട്ട് അവനെ മാനസികാരോഗ്യ ആശുപത്രിയില്‍ ആക്കണം. രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും. നല്ല ചെറുക്കനാ, നശിച്ചുപോയി. സങ്കടകരമാണ്. അവനെ ഇങ്ങനെ കയറൂരി വിടാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കി. അതിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ പുറത്താക്കിയതുകൊണ്ട് അവന്‍ നന്നാകുന്നില്ല. എം.എല്‍.എ സ്ഥാനം ഇപ്പോള്‍ പോകും. അതുകൊണ്ടും അവന്‍ നന്നാകുന്നില്ലല്ലോ.
---------------
Hindusthan Samachar / Roshith K