Enter your Email Address to subscribe to our newsletters

Thiruvanathapuram, 6 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അപമാനിച്ചു എന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തിരുവനന്തപുരം ജിഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാല് തള്ളി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ് പ്രസിക്യൂഷന്‍ ഉന്നയിച്ചത്. ഇത് ശരിവച്ചാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അത് ശരിയായ നടപടിയല്ല. പ്രതി ആദ്യമായല്ല ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത് എന്ന പ്രോസിക്യൂഷന്‍ വാദം പ്രാധാന്യമുള്ളതാണ്. അതിജീവിതമാരെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്്.
അതിജീവിതക്ക് എതിരായ വീഡിയോ കള്‍ പിന്‍വലിക്കാന്‍ തയാറാണ് എന്ന് രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുമാത്രം കൊണ്ട് ജാമ്യം നല്‍കാന്‍ കഴിയില്ല. അത്രലഘുവായ കാര്യമല്ല പ്രതി ചെയ്തിരിക്കുന്നത് എന്നും കോതി വ്യക്തമാക്കി. കനത്ത് തിരിച്ചടിയാണ് രാഹുല്‍ ഈശ്വറിന് കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
റിമാന്‍ഡിലായ ദിവസം മുതല്‍ നിരാഹാര സമരത്തിലാണ് രാഹുല്‍ ഈശ്വര്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വറിനെ
---------------
Hindusthan Samachar / Sreejith S