Enter your Email Address to subscribe to our newsletters

Kannur, 6 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയല്‍ താല്‍ക്കാലികമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പത്രികയുടെ പ്രകാശനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി കേസുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒളിവിലും തെളിവിലുമായി ജീവിതം മുന്നോട്ടു നയിക്കുന്ന അപൂര്‍വം ആളായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറും. രാഹുലിനെതിരെ രംഗത്തുവന്ന സ്ത്രീയെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
''കോണ്‍ഗ്രസിന്റെ തണലിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവ് ജീവിതം നയിക്കുന്നത്. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണ് രാഹുല്‍ എന്ന് പറഞ്ഞവരുടെ മാനസിക നില പരിശോധിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഇല്ലെങ്കിലും യുഡിഎഫിന് തിരിച്ചടി ഉറപ്പാണ്. യുഡിഎഫ് പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസില്‍ രണ്ട് വിഭാഗമുണ്ട്. രാഹുലിന്റെ ഒപ്പം നല്‍ക്കുന്ന ക്രിമിനല്‍ സംഘവും ഇതൊന്നുമല്ലാത്ത ശുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരും'' - ഗോവിന്ദന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S