Enter your Email Address to subscribe to our newsletters

Thiruvanathapuram, 6 ഡിസംബര്‍ (H.S.)
രണ്ടാമത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബെംഗളൂരുവില്‍നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം തേടിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി പോലീസിന് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെയാണ് രണ്ടാമത്തെ കേസില്‍ അറസ്റ്റിലാകാതിരിക്കാന്‍ അതിവേഗ നീക്കങ്ങള്‍ രാഹുല്‍ നടത്തിയത്. പരാതിക്കാരിയുടെ പേരു പോലും അറിയില്ല. ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന രാഷ്ട്രീയ വേട്ടയാടലാണ് നടകക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
ജി പൂങ്കഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അേേന്വഷണം വേഗത്തിലാക്കിയ സാഹചര്യത്തിലാണ് രാഹുലും ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ അറസ്റ്റ് തടയണം എന്ന ആവശ്യം രാഹുലിന്റെ അഭിഭാഷകര്‍ ഉന്നയിക്കും. തിരുവനന്തപുരം ജില്ലാ കോടതി ഉച്ചക്ക് 2.45ന് ജാമ്യ ഹര്‍ജി പരിഗണിക്കും.
---------------
Hindusthan Samachar / Sreejith S