Enter your Email Address to subscribe to our newsletters

Puthucherry, 6 ഡിസംബര്‍ (H.S.)
തമിഴകം വെട്രി കഴകം പുതുച്ചേരിയില്‍ നടത്തുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നല്‍കിയത്. നേരത്തെ വിജയ് നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. പൊതുയോഗം നടത്തുന്നതിന് പൊലീസ് കര്‍ശനനിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയില്‍ പറയുന്നു. പൊതുയോ?ഗത്തില്‍ പങ്കെടുക്കാന്‍ 5000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ എത്താന്‍ പാടില്ല. ക്യു ആര്‍ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. 500 പേര്‍ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവര്‍ത്തകരെ ഇരുത്തണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമേറിയവര്‍ പങ്കെടുക്കരുതെന്നും നിബന്ധനയില്‍ പറയുന്നു.
ഭക്ഷണം വെള്ളം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
---------------
Hindusthan Samachar / Sreejith S