തീവ്ര വോട്ടർ പട്ടിക: 20 ലക്ഷം പേരെ ഒഴിവാക്കിയേക്കും
Kerala, 7 ഡിസംബര്‍ (H.S.) തിരുവനന്തപുരം: എസ്.ഐ.ആർ ആദ്യഘട്ടം പുരോഗമിക്കേ,​ 20.753 ലക്ഷം വോട്ടർമാരെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് ബി.എൽ.ഒമാരുടെ റിപ്പോർട്ട്. ഇത് ഇനിയും വർദ്ധിച്ചേക്കാമെന്ന് ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ രാഷ്ട്രീയപ്രതി
തീവ്ര വോട്ടർ പട്ടിക: 20 ലക്ഷം പേരെ ഒഴിവാക്കിയേക്കും


Kerala, 7 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: എസ്.ഐ.ആർ ആദ്യഘട്ടം പുരോഗമിക്കേ,​ 20.753 ലക്ഷം വോട്ടർമാരെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് ബി.എൽ.ഒമാരുടെ റിപ്പോർട്ട്. ഇത് ഇനിയും വർദ്ധിച്ചേക്കാമെന്ന് ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ രാഷ്ട്രീയപ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. ഒഴിവാക്കപ്പെടുന്നവരിൽ 6.11ലക്ഷം പേർ മരിച്ചുപോയവരാണ്. 7.39 ലക്ഷം പേർ താമസം മാറിപ്പോയി. 5.66 ലക്ഷം പേരെ കണ്ടെത്താനായില്ല. 1.12 ലക്ഷം പേർ ഇരട്ടിപ്പാണ്. 0.45ലക്ഷം പേർ എസ്.ഐ.ആറുമായി സഹകരിക്കാത്തവരും.റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 18വരെ ഫോം സ്വീകരിക്കും. കരട് വോട്ടർപട്ടിക പുറത്തിറക്കുന്ന തീയതി ഡിംസബർ 23 ആയും നീട്ടി. രണ്ടാഴ്ചയിലേറെ സമയമാണ് കൂടുതലായി കിട്ടിയത്. 11ന് തദ്ദേശ വോട്ടെടുപ്പ് കഴിയും. അതിനുശേഷം രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ബി.എൽ.എമാരുടെ പിന്തുണ ഖേൽക്കർ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News