Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
ആലപ്പുഴ: യുഡിഎഫ് എംപിമാരുടെ പ്രവർത്തനം ചർച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കഴിഞ്ഞ ദിവസം കെസി വേണുഗോപാൽ ഉന്നയിച്ച സംവാദ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കോഴിക്കോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാൽ.
മുഖ്യമന്ത്രി തയ്യാറാണെങ്കിൽ സംവാദത്തിന് നാളെ തന്നെ തയ്യാറാണ്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാൽ ആ ദിവസം സംവാദം നടത്താം.യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാർ പോരാടിയത്. ആഴക്കടൽ മത്സ്യബന്ധനം, മണൽ ഖനനം, കപ്പൽ മുങ്ങിയത് ഉൾപ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസ ർക്കാരിന്റെ സാമ്പത്തിക വിവേചനം ഉൾപ്പെടെയുള്ള നിരവധിയായ വിഷയങ്ങൾ യുഡിഎഫ് എംപിമാർ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഡീലുകൾക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാർ സന്ദർശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
---------------
Hindusthan Samachar / Roshith K