Enter your Email Address to subscribe to our newsletters

Kozhikode, 7 ഡിസംബര്‍ (H.S.)
കേരളം അതിദാരിദ്ര്യമുക്തമായെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എഎവൈ (മഞ്ഞക്കാർഡ്) കാർഡുകള്‍ റദ്ദാകുമോ എന്ന ചോദ്യവുമായി എംപി എൻ.കെ പ്രേമചന്ദ്രൻ പാർലമെന്റില്‍ വന്നപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു.
യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ചോദ്യത്തില്‍ തെറ്റില്ലെന്നും രണ്ടാമത്തെ ചോദ്യത്തില്‍, കേരളം അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തെ മുഴുവൻ എഎവൈ കാർഡുകള്‍ റദ്ദായി കിട്ടുമോ എന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നേരത്തെ തന്നെ അത്തരമൊരു പ്രചരണം നടന്നു. കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന മനോഗതിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് എംപിമാർ നല്‍കുന്നത്. യുഡിഎഫ് എംപിമാരുടെ കേരള വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒരുതരത്തിലും വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യം ചോദിക്കുകയാണോ വേണ്ടത്.
അതിദാരിദ്ര്യം അന്ത്യോദയ കാർഡിനുള്ളവരെ കണ്ടെത്താനുള്ള നടപടിയില്ല. രണ്ടിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത് എന്ന് നേരത്തെ തന്നെ വ്യക്തമാണ്. ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചതാണ്. പാർലമെന്റില്‍ ഇത്തരം കുനുഷ്ട് ചോദ്യങ്ങള്‍ ചോദിക്കാൻ യുഡിഎഫ് എംപിമാർക്ക് വല്ലാത്ത ആവേശമാണ്. സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവഗണനെക്കിതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉചിതമായ പ്രതികരണം കെ.സി. വേണുഗോപാല്‍ എംപിയും മറ്റ് പ്രതിനിധികളും നല്‍കണം. അല്ലെങ്കില്‍ ന്യായീകരിക്കാനായി സംവാദം നടത്താനുള്ള ശ്രമം നടത്തരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR