Enter your Email Address to subscribe to our newsletters

Adoor, 7 ഡിസംബര്‍ (H.S.)
മാനഹാനിയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി.ജയൻ വക്കീല്‍ നോട്ടീസ് നല്‍കി.
നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.
വെള്ളിയാഴ്ച പള്ളിക്കല്‍ പഞ്ചായത്തിലെ പാറയില്‍ ജങ്ഷനില്‍ നടന്ന യുഡിഎഫ് സ്ഥാനാർഥികളുടെ സ്വീകരണ ചടങ്ങില്‍ ശ്രീനാദേവി നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം.
പ്രസംഗത്തില്‍ സിപിഐ, അതിലെ നേതാക്കള്‍, എ.പി. ജയൻ എന്നിവരെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി എന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. സ്ഥാനാർഥിയുടെ ഈ പ്രസംഗം തനിക്ക് വലിയ മാനഹാനി വരുത്തിയതായി എ.പി. ജയൻ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR