Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
ദില്ലി: വന്ദേ മാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും ലോക്സഭയിൽ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ചർച്ചയിൽ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു.
അതേ സമയം ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകർന്നതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും
---------------
Hindusthan Samachar / Roshith K