Enter your Email Address to subscribe to our newsletters

Kochi, 8 ഡിസംബര്‍ (H.S.)
അതിജീവിതയെ പി.ടി തോമസ് സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നതെന്ന് ഉമ തോമസ് എംഎല്‍എ. ഒരു പിതാവിന്റെ വേദനയോടെ പി.ടി ആ രാത്രി ഉറങ്ങിയിട്ടില്ല..സത്യം ജയിക്കുമെന്ന് പറഞ്ഞ് പരാതി നല്‍കാന്‍ അവള്‍ക്ക് ധൈര്യം നല്‍കി. സത്യം പുറത്ത് വരുമെന്നത് പി.ടിയുടെ വിശ്വാസമായിരുന്നു. അദ്ദേഹത്തിന് മൊഴി നല്‍കാതിരിക്കാനുള്ള സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍ തനിക്കറിയുന്ന കാര്യം പറയുമെന്ന നിലപാടാണ് പി.ടി തോമസ് എടുത്തത്. കുടുംബത്തെ അപായപ്പെടുത്താന്‍ നീക്കമുണ്ടായി. പി. ടി. ഇടപെട്ടിരുന്നില്ലെങ്കില്‍ കേസ് ഇത്രത്തോളം ആകില്ലെന്ന് വിശ്വസിക്കുന്നു. പ്രമുഖര്‍ രക്ഷപെടുമോ എന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമോ എന്നും തനിക്ക് ആശങ്കയുണ്ട്. ജുഡീഷ്യറിയെ വിശ്വാസമുണ്ട്. ആ കുട്ടിയെ ബുദ്ധിമുട്ടിച്ച ആളുകള്‍ക്കെതിരെ വിധി വരും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ -ഉമാ തോമസ് എം.എല്‍.എ പറഞ്ഞു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. ജൂലൈയിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.എട്ടുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വിധി വരുന്നത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
---------------
Hindusthan Samachar / Sreejith S