മഞ്ജു പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന ആരംഭിച്ചത്; പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയും; ദിലീപിന്റെ ആദ്യപ്രതികരണം
Kochi, 8 ഡിസംബര്‍ (H.S.) നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ തനിക്ക് എതിരെ നടന്നത് വലിയ ഗൂഡാലോചനയെന്ന് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന് പുറത്തേക്കുവന്ന ദിലീപ്, ''സര്‍വശക്തനായ ദൈവത്തിന് നന്ദി'', എന്ന് മാധ്യമങ്ങ
dileep


Kochi, 8 ഡിസംബര്‍ (H.S.)

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ തനിക്ക് എതിരെ നടന്നത് വലിയ ഗൂഡാലോചനയെന്ന് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന് പുറത്തേക്കുവന്ന ദിലീപ്, 'സര്‍വശക്തനായ ദൈവത്തിന് നന്ദി', എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ യഥാര്‍ഥ ഗൂഢാലോചന തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു.

'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനല്‍ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെു. എന്നിട്ട് പോലീസ് സംഘം ചില മാധ്യമങ്ങളേയും അവര്‍ക്ക് ഒത്താശചെയ്യുന്ന മാധ്യമപ്രവര്‍ത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങിലൂടെ പ്രചരിപ്പിച്ചു', ദിലീപ് ആരോപിച്ചു.

'പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്', ദിലീപ് കൂട്ടിച്ചേര്‍ത്തു. ഗൂഡാലോചന നടത്തിയത് ആരാണ് എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അത് മാധ്യമങ്ങള്‍ കണ്ടുപിടിക്കൂ എന്നായിരുന്നു മറുപടി.

നടിയെ ആക്രമിച്ച കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപ്രതികളെ കുറ്റക്കാരന്‍ എന്ന് വിധിച്ചു. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍എസ് ആണ് കേസിലെ ഒന്നാം പ്രതി. രാണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ് അഞ്ചാം പ്രതി എച്ച് സലിം ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയത്. ദിലീപിനെ കൂടാതെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടിട്ടുണ്ട്. ഇതില്‍ ദിലീപിന്റെ സുഹൃത്തായ ഹോട്ടല്‍ വ്യവസായിയുമായ ശരത് ജി നായരും ഉള്‍പ്പെടും.

---------------

Hindusthan Samachar / Sreejith S


Latest News