Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
കൊല്ലം ചവറയില്‍ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ട് സൂക്ഷിച്ച് ചെറുമകന്‍. ചവറ വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് (70)കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ ഷഹനാസിനെ(28) ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മുംതാസിന്റെ മാതാവിനെയാണ് ഷഹനാസ് കൊലപ്പെടുത്തിയത്. ഷഹനാസ് ലഹരിയ്ക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പെന്‍ഷന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയിലാണ് ക്രൂര കൊലയെന്നാണ് പൊലീസ് ഈ ഘട്ടത്തില്‍ സംശയിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്‌പ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെ പറയുന്നത്.
---------------
Hindusthan Samachar / Roshith K