Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടതിൽ പരാമർശവുമായി നിർമ്മാതാവ് സുരേഷ് കുമാർ. ദിലീപിനെ അനുകൂലിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം വന്നിരിക്കുന്നത്.
സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു.
ദിലീപിനെതിരെ ഒരു തെളിവും നിരത്താൻ ആർക്കും കഴിഞ്ഞിട്ടില്ല . ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര വര്‍ഷം വലിയ ഹരാസ്മെന്റാണ് അദ്ദേഹം നേരിടേണ്ടി വന്നത്
എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഈ കാര്യത്തിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകായണ് ഇപ്പോൾ. വിലയ സന്തോഷമുള്ള കാര്യമാണ്. ഞാൻ അനിയനെ പോലെ കാണുന്ന ആളാണ്. എന്റെ സിനിമയിലൂടെയാണ് ആദ്യമായിട്ട് ദിലീപ് വരുന്നത്. വിഷ്ണുലോകം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് മുതൽ എനിക്ക് അറിയാവുന്നതാണ് ദിലീപിനെ. ഒരു തെറ്റും ചെയ്യാത്ത് അദ്ദേഹം 85-90 ദിവസം ജയിലിൽ ഇട്ടു.ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും. സര്‍ക്കാറും പൊലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K