Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
കോഴിക്കോട്∙ പത്തു വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വികസനത്തിനു തുടർ ഭരണം അനിവാര്യമാണെന്ന സന്ദേശം നൽകിയും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ബീച്ചിൽ എൽഡിഎഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ അഭിമാനകരമായ അവസ്ഥയിലല്ലായിരുന്നു 2016 ന് മുൻപത്തെ കേരളം. 10 വർഷത്തെ അനുഭവം പരിശോധിച്ചാൽ എൽഡിഎഫിനെ കുറിച്ച് അഭിമാനിക്കാം. കാലത്തിന് അനുസരിച്ച് മാറുന്നില്ലെങ്കിൽ പുറത്തേക്ക് പോകും. പിണറായി വിജയൻ പറഞ്ഞു.
600 വാഗ്ദാനങ്ങൾ നൽകിയതിൽ 580 എണ്ണവും പാലിച്ചു. ദേശീയപാത വികസനം യാഥാർഥ്യമായി വരുന്നു. തൃശൂരിൽ നിന്ന് 2 മണിക്കൂർ കൊണ്ടാണു റോഡ് മാർഗം കോഴിക്കോട്ടെത്തിയത്. പശ്ചാത്തല സൗകര്യവികസനത്തിനു പണം കണ്ടെത്താനാണു കിഫ്ബി പുനർജീവിപ്പിച്ചത്. പ്രളയ കാലം തൊട്ട് കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കുന്നില്ല.
ആരു സഹായിച്ചാലും ഇല്ലെങ്കിലും വയനാട് ചൂരൽമല പുനരധിവാസ വീടുകൾ ജനുവരിയിൽ പൂർത്തിയാക്കും. യുഎസിലെ മരണ നിരക്കിനേക്കാൾ കുറവാണു കേരളത്തിലേത്. കോവളം മുതൽ ബേക്കൽ വരെ 600 കിലോമീറ്റർ ഉൾനാടൻ ജലപാതയാണു ലക്ഷ്യം. ഇതിൽ കോവളം മുതൽ ചേറ്റുവ വരെ രണ്ടാഴ്ച കൊണ്ടു പൂർത്തിയാക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജലപാതയ്ക്കു ഭൂമി ഏറ്റെടുക്കാനുണ്ട്.’ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
---------------
Hindusthan Samachar / Roshith K