Enter your Email Address to subscribe to our newsletters

Kerala, 8 ഡിസംബര്‍ (H.S.)
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതേ വിട്ടതിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. വിധി ഇങ്ങനെയേ വരൂവെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ജഡ്ജി തുടക്കം മുതല്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. നടിയും ദിലീപും തന്‍റെ സുഹൃത്തുക്കളായിരുന്നു. ദിലീപിനെ വെറുപ്പിച്ചാണ് നടിയ്ക്കൊപ്പം നിന്നത്. നടിക്കുവേണ്ടി നല്ല വക്കീലിനെ വയ്ക്കണമെന്ന് താന്‍ പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഈ വിധി നേരത്തെ പ്രതീക്ഷിച്ച വിധിയാണ് അതിനുള്ള കാരണം ഇപ്പോ നാലു പ്രതികളെ ശിക്ഷിച്ചു എന്നുള്ളത് സത്യം തന്നെയാണ് അതൊരു പ്രോസിക്യൂഷന്‍റെ വിജയമായിട്ട് ഞാൻ കാണുന്നില്ല അതിനുള്ള കാരണം, ആദ്യഘട്ടത്തിൽ ഒരു പ്രോസിക്യൂഷൻ വന്നു, രണ്ടാമത്തെ ഘട്ടത്തിൽ മറ്റൊരു പ്രോസിക്യൂഷൻ വന്നു, മൂന്നാമത്തെ ഘട്ടത്തിൽ വേറൊരു പ്രോസിക്യൂഷൻ വന്നു. ഈ കുട്ടിയോട് പലപ്രാവശ്യം ഞാൻ നേരിട്ട് ആവശ്യപ്പെട്ടതാണ് സ്വന്തമായിട്ട് ഒരു വക്കീലിനെ വെക്കാൻ വേണ്ടിയിട്ട്. ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് പകരം സ്വന്തമായിട്ട് ഏത് പ്രതിക്കും അവരവരുടെ വക്കീലിനെ വയ്ക്കാനുള്ള ഇന്ത്യൻ നിയമത്തിൽ അവകാശപ്പെട്ടതാണ് അവർക്ക് സ്വന്തം വക്കീലിനെ വയ്ക്കാൻ വേണ്ടിയിട്ട്.
അതുമാത്രമല്ല, ഞാൻ പലപ്രാവശ്യം സന്ധ്യ മേഡത്തിനെ നേരിട്ട് തിരുവനന്തപുരത്തെ ക്യാമ്പ് ഹൗസിൽ പോയിട്ട് നേരിട്ട് കണ്ടിട്ട് ഞാൻ പറഞ്ഞു.. മാഡം, ഈ പ്രോസിക്യൂഷനും ഉള്ള വക്കീൽമാരും പോരാ.. സുപ്രീംകോടതിയിൽ നിന്ന് നല്ലൊരു വക്കീലിനെ കൊണ്ടുവന്നിട്ട് വയ്ക്കാം. അതിനുള്ള പൈസ വരെ ഞാൻ കൊടുക്കാം എന്ന് പറഞ്ഞിട്ട് മാഡവും സമ്മതിച്ചില്ല. മാഡം ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അപ്പൊ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പ്രോസിക്യൂഷന്റെ വീഴ്ച തന്നെയാണ് ഇത്. കാരണം, ദിലീപിനെ സംബന്ധിച്ച് ദിലീപ് പ്രഗൽഭന്മാരായ വക്കീൽമാരെ കൊണ്ടുവന്നു, ഡൽഹിയിൽ നിന്നും സുപ്രീം കോടതിയില്‍ ഹാജരാകുന്ന വക്കീലുമാരെയും, കേരളത്തിൽ തന്നെയുള്ള പ്രഗൽഭ വക്കീലുമാരെയും കൊണ്ടുവന്നു. ഇന്നത്തെ കാലത്ത് പൈസ ചിലവാക്കുന്ന കൂട്ടർക്ക് മാത്രമാണ് വിധി. ന്യായം കിട്ടുന്നില്ല അതാണ് ഇന്നത്തെ അവസ്ഥ അതാണ്. ഇവളൊന്നും പൈസ ചിലവാക്കിയിട്ടുമില്ല, നല്ല നല്ല വക്കീലുമാരെ കൊണ്ടുവന്നിട്ടുമില്ല, ആരും പറയുന്നത് കേട്ടിട്ടുമില്ല.
ലിബർട്ടി ബഷീർ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K