Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ്കലാശക്കൊട്ടോടെ വൈകിട്ട് ആറിന് സമാപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമായിരുന്നു. ഏഴു ജില്ലകളിലെയും കലാശക്കൊട്ടോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍.
പരസ്യപ്രചരണത്തിന്‍റെ അവസാന മിനുട്ടുകളിൽ കൊട്ടിക്കലാശം ശക്തി പ്രകടനമാക്കുകയായിരുന്നു മുന്നണികള്‍. എറണാകുളം കളമശേരി നഗരസഭ പരിധിയിലെ കങ്ങരപ്പടിയിൽ മന്ത്രി പി രാജീവ് എൽഡിഎഫിന്‍റെ കലാശക്കൊട്ടിൽ പങ്കെടുത്തു. പരസ്യപ്രചരണത്തിന്‍റെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയ്സൺ ജോസഫ് വോട്ടർമാരെ കണ്ടത്. തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയും ബൈക്കുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് അതിരമ്പുഴ. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ടൗണിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കലാശക്കൊട്ടിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പങ്കെടുക്കുത്തു .ഇ
---------------
Hindusthan Samachar / Roshith K