Enter your Email Address to subscribe to our newsletters

Kozhikode, 8 ഡിസംബര്‍ (H.S.)
കോഴിക്കോട് ∙ സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ അലയടിക്കുമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പള്ളിക്കണ്ടി അഴീക്കൽ റോഡിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന ഗ്രാഫ് കുത്തനെ താഴ്ന്നു. ജനം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി. വിദ്യാഭ്യാസ - ആരോഗ്യ രംഗത്തെ കേരള മോഡൽ ചോദ്യം ചെയ്യപ്പെട്ടു. കൂരിയാടു മുതൽ കൊല്ലത്തു വരെ റോഡുകൾ തകരുന്നു. വിശ്വാസി സമൂഹത്തെ മുറിപ്പെടുത്തി ശബരി മലയിലെ സ്വർണം കാവലേൽപിച്ചവർ തന്നെ കൊള്ള ചെയ്തു. ഇതിനൊക്കെ എതിരായി തിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് അധികാരത്തിലെത്തിയാൽ കോർപറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലെയും മാലിന്യങ്ങൾ ശേഖരിക്കുന്ന സൗജന്യ മാലിന്യ ശേഖരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ടി.പി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, സ്ഥാനാർഥി ടി.പി.എം.ജിഷാൻ, എൻ.സി.അബൂബക്കർ, കെ.മൊയ്തീൻ കോയ, എ.വി.അൻവർ, ഫൈസൽ പള്ളിക്കണ്ടി, എൻ.വി.അബ്ദുറഹിമാൻ, വി.റാസിക്, എം.പി.സിദ്ദീഖ്, സ്വാഹിബ് മുഖദാർ, എം.പി.കോയട്ടി, എ.ടി.മൊയ്തീൻ കോയ, ഇ.പി.അശറഫ്, പി.പി.ഉമ്മർകോയ, പി.പി.ഇസ്ഹാഖ്, എ.ടി.നാസർ, മുഹമ്മദ് അഹ്‌സൻ, സാദിഖ് പള്ളിക്കണ്ടി, എൻ.വി.മുനീർ തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / Roshith K